മുകിലില്‍ നിന്നൊരു തുള്ളി പിന്നെയുമിന്നെന്‍റെ
മിഴിയില്‍ പൊഴിഞ്ഞു വീണു
കരിമഷിയെല്ലാം കലങ്ങിപ്പോയെങ്കിലും
കരളിലെ പാട്ടുണര്‍ന്നൂ .................

Wednesday, February 10, 2010

പകലിലേക്ക്

പറയുവാനേറെയുണ്ടെങ്കിലും സഖേ
പകുതി ചൊല്ലി പിരിഞ്ഞു പോകുന്നിതേ
കനവു പാതിയില്‍ വിട്ടുണര്‍ന്നെ,ന്തിനോ
കതിരു വന്നു വിളിക്കുന്നു പിന്നെയും
വെയിലൊതുങ്ങി തിരിച്ചു നിന്‍ കൂട്ടിലേ-
യ്ക്കൊടുവിലെത്തുവാന്‍ യാത്രയാകട്ടെ ഞാന്‍
ഒരു തിരച്ചാര്‍ത്തിലീ വിരഹത്തിനും
കര പുണര്‍ന്നിടാനാമോ കവിതയായ്‌?

2 comments:

 1. എവിടെയോ മുഖം കണ്ടു മറന്നൊരാ-
  ക്കവിതയെക്കാത്തു കാത്തിരിയ്ക്കുമ്പൊഴി-
  ക്കിളി പറന്നെത്തി കൂകൂരവം തീര്‍ത്ത
  പുളകവും പൂണ്ടു ഞാനിരിയ്ക്കുന്നിതാ...!

  ReplyDelete
 2. വളരെ ഇഷ്ടപ്പെട്ടു

  ReplyDelete