Posts

Showing posts from 2017

തൊണ്ടു ചീയുമ്പോൾ

Image
പാരീസിൽ നിന്നും കുറച്ചു ദൂരേയ്ക്ക് വീടുമാറി. ഇവിടെയും ഒട്ടുമിക്ക 'ഹോം ഡെക്കോ' കടകളിലും ചകിരിമെത്ത 'മെയ്ഡ് ഇൻ ഇന്ത്യ' തന്നെ.  പ്ലാസ്റ്റിക് നാരുകൾ ഒഴിവാക്കി പ്രകൃതി ദത്ത നാരുകളിലേയ്ക്ക് ലോകം ചുവടു മാറുമ്പോൾ  ഈ മേഖലയിൽ ഇനിയും സാദ്ധ്യതകൾ തുറക്കാനേ  വഴിയുള്ളു  ( ബിസിനസ് തുടങ്ങിയാലോന്നാ ആലോചന ). 
എന്നാലും ചില സംശയങ്ങൾ ഉണ്ട്. നാളീകേര ഉൽപ്പന്നങ്ങളിൽ മറ്റെല്ലാം  തന്നെ ഫിലിപ്പീൻസിന്നും ശ്രീലങ്കയിൽ നിന്നും ബ്രസിലീന്നും ഒക്കെയാണ് ഫ്രാൻ‌സിൽ വരുന്നത് ,ചകിരിമെത്ത മാത്രം ഇന്ത്യയിലേതാണ് . മറ്റു രാജ്യങ്ങൾക്ക് ഇതിൽ വലിയ   താൽപ്പര്യം ഇല്ലേ അതോ അവിടെ തൊണ്ടധികം ഇല്ലേ ? നമുക്കിനി   തൊണ്ടൻ തേങ്ങയാണോ കൂടുതൽ? അതോ അകത്തുള്ളതൊക്കെ തീർത്തിട്ട് തൊണ്ടുമാത്രേ നമ്മൾ മിച്ചം വയ്ക്കുന്നുള്ളു എന്നാണോ?. എന്തെങ്കിലുമാകട്ടെ ചകിരിയെങ്കിൽ ചകിരി.
നിവേദനം: പ്ലാസ്റ്റിക്  വിരുദ്ധത കാരണം പ്ലാസ്റ്റിക് ക്രിസ്തുമസ്  ട്രീയും  വന നശീകരണം ആരോപിച്ചു ഒറിജിനൽ ക്രിസ്തുമസ്  ട്രീയും വീട്ടിൽ അനുവദിക്കുന്നില്ല ഒരു മകൻ. പരിസ്ഥിതി എന്തായാലും ക്രിസ്തുമസ്  ട്രീ കൂടിയേ തീരൂ എന്ന് ഇളയ ആളിന് വാശി . കയർ ബോർഡ്  മനസ്സുവച്ചു  അടുത്…

വീനസിൻ ദേവാലയം

Image
വീനസിൻ ദേവാലയം(1) വിശുദ്ധ രാജ്യങ്ങൾ തൻ
വാതിലിൻ പുറത്തേറെ മാറിയാണിക്കാലവും

ഇവിടെ പരിക്ഷീണർക്കിരിക്കാം വിലക്കില്ല (2) ,
നിറവിൽ 'കൊളോസിയ'ഭംഗിയുമറിഞ്ഞീടാം

കേട്ടു, മത്സരങ്ങളിൽ മൃഗങ്ങൾ , പോരാളികൾ
കോർത്തുകോർത്തൊടുങ്ങിയ വേദിയീ   'കൊളോസിയം'

രൂപമാർന്നാടും  വീര, രൗദ്ര ഭാവങ്ങൾ മുദാ-
ദേവികണ്ടിരിക്കുന്ന മട്ടിലീ  ചമൽക്കാരം

മറ്റൊരു നടകൂടിയുണ്ടതീ  നഗരത്തെ
കുറ്റമറ്റു പാലിയ്ക്കും  ദേവി 'റോമ'യ്ക്കായത്രെ(3)

'റോമാ' യീ സംസ്കാരത്തെ  കാത്തുസംരക്ഷിച്ചവൾ
'വീനസോ' സൗന്ദര്യവും സ്നേഹവും പകർന്നവൾ

('ലാറ്റിനി'ൽ സ്നേഹത്തിന്റെ നാമമാം 'അമോറി'നെ
'റോമ'യെന്നറിയുന്ന  കൗശലക്കളിമ്പവും)

പേരിയന്നൊരാ പ്രൗഢ സാമ്രാജ്യ സൗധങ്ങളി-
ളാരെയും കൊതിപ്പിച്ചു നിന്നതാണീ മന്ദിരം

                ചിപ്പിയിലൊതുങ്ങിടാ വെളിച്ചം കടലിന്റെ -
                തൊട്ടിലാട്ടങ്ങൾ വിട്ടിട്ടുയരും കണക്കിനെ

                പാൽക്കടൽ കടഞ്ഞൊരു ദേവതയുയർന്നപോൽ,
                'വീനസെ'ത്തവേ നിത്യ വസന്തം വിടർന്നു പോൽ!(4 )

                ശക്തി മൂർത്തികൾക്കൊപ്പം പ്രേമമന്ത്രങ്ങൾ നിറ-
                …

മുപ്പത് , ജനുവരി.

മഹാത്‌മാവിന്റെ ജീവിതം
മാനവർക്കാകെ മാതൃക  മുപ്പത്തിന് ചോപ്പു പൂക്കളെൻ    മാതൃഭൂവിന്റെ ദുഃഖവും 
മാറ്റമില്ലാത്ത ശാപമോ  മാതൃദേവീ വിലാപമോ  മാറ്റൊലിക്കൊൾവു  ചുറ്റിലും  മാഞ്ഞുപോകാതെ നിത്യവും 
മാലകറ്റും വിശുദ്ധമാം   മന്ത്രണം സ്നേഹമൊന്നുതാൻ  മൗനമർപ്പിച്ചു കൈതൊഴാം  മഹാത്മാവേ  പൊറുക്കുക


കനൽ

കനലിരമ്പുന്ന നെഞ്ചകം മാത്രം
കണ്ണുനീരിൽ കെടാതെ സൂക്ഷിക്കാം
കൂരിരുട്ടിലൊന്നൂതി, മുന്നേറും
ദൂരമെല്ലാം, വെളിച്ചം പരത്താം !

മിഴികളേറെ പറഞ്ഞൊഴിഞ്ഞാലും
ചിരി വരണ്ട മണൽപ്പുറത്തിന്നും 
ഒരു നിലാവിൻ തണുപ്പുണ്ട് പോലും!
മഴ മിഴാവിൻ തുടിത്താളവും കേൾ.

കഥകളെല്ലാം വെയിലെടുത്താലും
പകലിനപ്പുറം പാതിരാവീട്ടിൽ
കിളിമരത്തിന്റെ തോളത്തുറങ്ങും
ചെറിയ മുല്ല പൂക്കാറുണ്ട് നിത്യം !

കാലമൊന്നായ്   നിറം കെടുത്തുമ്പോൾ
കാർമുകിലുമീയാഴിപ്പരപ്പും
പങ്കുവയ്പ്പാണുയിരിന്റെ വിങ്ങൽ
പങ്കുപറ്റി തളിർക്കട്ടെ   ഭൂമി

കുളിരുപെയ്യുന്ന മണ്ണിന്റെയുള്ളിൽ
കുതറിയോടും ചിതൽക്കൂട്ടമൊന്നായ്
വരികളേറി പറക്കുന്ന സ്വപ്‍നം 
വഴിവിളക്കിൽ കൊളുത്തുന്നതാരോ ?

കാടിറങ്ങുന്നുറവകൾ തീണ്ടി
നാടിറങ്ങിപ്പടർന്നു വർണ്ണങ്ങൾ
കൂട്ടിനുള്ളിൽ മടങ്ങാൻ കൊതിക്കും
കാട്ടുപക്ഷിക്കു കാവലാളുണ്ടോ?

കനവു കാറ്റത്തടർന്നു വീണേക്കാം
കനിവു തേടി തളർന്നു പോയേക്കാം
കതിരു  കാണാതറിയാതെ വന്നാൽ
കരുതി വച്ച കനൽത്തുമ്പുരുക്കാം

കനലിരമ്പുന്ന നെഞ്ചകം മാത്രം
കണ്ണുനീരിൽ കെടാതെ സൂക്ഷിയ്ക്കാം
കൂരിരുട്ടിലൊന്നൂതി , മുന്നേറും
ദൂരമെല്ലാം വെളിച്ചം പരത്താം

പുതുവത്സരാശംസകൾ....

നന്മ നിറഞ്ഞ പുതുവത്സരാശംസകൾ!
പ്രാർത്ഥനയോടെ..
**************

മുപ്പത്തിമുക്കോടി ദൈവങ്ങളും കാട്ടു-
മൂപ്പനും ഡിങ്കനും കാത്തുകൊള്ളേണമേ
രണ്ടായിരത്തിപതിന്നാറു പോകവേ
മണ്ടത്തരങ്ങൾക്കറുതിയുണ്ടാവണേ

ഭീകരർക്കൊപ്പമുൽസാഹിച്ചടുക്കുന്ന
'പുട്ടിനും' , 'ട്രംപി'നും സല്ബുദ്ധിയേകണേ
കൊല്ലും കൊലയും കുറച്ചുല്ലസിക്കുവാൻ
എല്ലാ മനസ്സിലും തോന്നലുണ്ടാക്കണേ

രണ്ടായിരത്തിപ്പതിന്നേഴിലേവർക്കും
രണ്ടായിരത്തിന്റെ  ചില്ലറയെത്തണേ
എ.ടി.എം. കാർഡുരയ്ക്കുന്ന ജനങ്ങളിൽ  
'ടാക്സ് 'ഒഴിവാക്കി, കനിവു കാട്ടേണമേ
കള്ളപ്പണം പിടിച്ചാലുമില്ലെങ്കിലും
ഉള്ളപണം പിൻവലിക്കാനുമൊക്കണേ

ക്രിസ്തുമസ് കാലത്തു വന്ന സിനിമകൾ
ഓണമെത്തും മുൻപ്  പെട്ടിപൊട്ടിക്കണേ
കാണുവാനാഗ്രഹമുള്ളവർക്കെമ്പാടും,
'ഓൺലൈനി'ൽ തന്നനുഗ്രഹിച്ചീടണേ

പോസ്റ്റും കഥകളും പാട്ടും സിനിമയും
കോപ്പിയടിച്ചു വളരും മഹാന്മാർക്കു
മോശമാണപ്പണിയെന്നു തോന്നിക്കണേ
മോഹത്തിനൊത്തുള്ള ഭാവന നൽകണേ

വേനലവധിക്കു നാട്ടിലെത്തീടുവാൻ
ന്യായവിലയ്ക്കുള്ള  ടിക്കറ്റ് കിട്ടണേ
'പോക്കെമോൻ' കാർഡിന്നു വേണ്ടിപ്പിണങ്ങാതെ
പോക്കുവെയിലിൽ കളിയ്ക്കണേ  കുട്ടികൾ

ചുറ്റും വികസനം കത്തിക്കരേറവേ 
ചുറ…