നീ...വാ...RIP: Return If Possible......

നീ,യെന്നീണങ്ങളായും നിനവിലൊഴുകിടും നിർമ്മലാനന്ദമായും
തീയിൽ തേൻതുള്ളിയായും   തരളമധുരമാം തൂമണിക്കൊഞ്ചലായും 
വാ,യെൻ വാസന്തവാതിൽ വെറുതെയടയവേ  വാരിളം തെന്നലായും
മായാസ്വപ്നങ്ങളായും മരണമണയവേ മാന്ത്രികസ്പർശമായും .........   


Comments

 1. https://www.facebook.com/permalink.php?story_fbid=875134595867322&id=100001123692298

  ഈ ബ്ലോഗിന്റെ ഒരു ലിങ്ക് ഫേസ് ബുക്ക് വാളിലും പതിച്ചു. കവിതയെ സ്നേഹിക്കുന്ന ആരെങ്കിലുമൊക്കെ ഉണ്ടോന്നറിയേണ്ടെ!

  ReplyDelete
  Replies
  1. ...നന്നായി വായിക്കുന്ന ഒന്നു രണ്ടു പേരു തന്നെ തൃപ്തിയല്ലേ ....പോസ്റ്റ്‌ കണ്ടു,..ഒരു FB റിക്വസ്റ്റ് അയച്ചിട്ടുണ്ട് ...

   Delete
 2. ഫോളോവറായത് വെറുതെയായില്ല.. മനസ്സിലുള്ളത് പ്രകടിപ്പിക്കാന്‍ പറ്റാതെ വീര്‍പ്പുമുട്ടുമ്പോള്‍ ഇതുപോലുള്ള അര്‍ത്ഥവത്തായ വരികള്‍ പകരുന്ന ആശ്വാസം വളരെ വലുതാണ്.

  ReplyDelete
 3. സ്വാഗതം...സുധീർദാസ് ..എഴുത്തിൽ നിന്നും വായനയിലേക്ക് അക്ഷരങ്ങളുടെ ഇത്തിരി ദൂരം മാത്രം...

  ReplyDelete
 4. അജിത്ത്‌ പറഞ്ഞപ്പോളാണ്‌ ഞാൻ ശ്രീജയുടെ ബ്ലോഗ്‌ സന്ദർശിച്ചത്‌. ഇത്രയും മനോഹരമായ വരികൾ എഴുതുന്ന ഒരാൾ ഇവിടെയുള്ള കാര്യം അറിയാൻ വൈകിപ്പോയി.

  ReplyDelete
  Replies
  1. നന്ദി..വായിക്കാനെത്തുന്നതിൽ സന്തോഷം...

   Delete
 5. വൃത്തിയില്ലാത്ത വൃത്തരാഹിത്യവും നഗ്ന പുതുകവിതകളും കൊണ്ടാടപ്പെടുന്ന ഇക്കാലത്ത് നവീന ക്ലാസ്സിക്കൽ ദ്വിതീയാക്ഷര സംസ്കൃതവൃത്ത കവിതയുടെ രംഗപ്രവേശം ഫ്രാൻസിൽ നിന്നും. കവി ശ്രീജാ പ്രശാന്തിനും കവിയെ കണ്ടു പിടിച്ചു വെളിച്ചത്തു കൊണ്ടു വന്ന മധുസൂദനൻ സാറിനും അഭിവാദ്യങ്ങൾ

  ReplyDelete
 6. വൃത്തിയില്ലാത്ത വൃത്തരാഹിത്യവും നഗ്ന പുതുകവിതകളും കൊണ്ടാടപ്പെടുന്ന ഇക്കാലത്ത് നവീന ക്ലാസ്സിക്കൽ ദ്വിതീയാക്ഷര സംസ്കൃതവൃത്ത കവിതയുടെ രംഗപ്രവേശം ഫ്രാൻസിൽ നിന്നും. കവി ശ്രീജാ പ്രശാന്തിനും കവിയെ കണ്ടു പിടിച്ചു വെളിച്ചത്തു കൊണ്ടു വന്ന മധുസൂദനൻ സാറിനും അഭിവാദ്യങ്ങൾ

  ReplyDelete
  Replies
  1. വല്ലപ്പോഴും ഒക്കെ പൊഴിഞ്ഞു വീഴുന്ന എഴുത്തേയുള്ളൂ. വായിക്കാൻ എത്തുന്നതിൽ സന്തോഷം.

   Delete
 7. ആദ്യമായാണിവിടെ.. അജിതെട്ടന്റെ ബ്ലോഗിലെ കമന്റിലൂടെ എത്തിയതാണ്.. മനോഹരം.. :) മറ്റൊന്നും പറയാനില്ല..

  ReplyDelete

Post a Comment

Popular posts from this blog

മുക്തകങ്ങള്‍ - വെറുതെ

വീനസിൻ ദേവാലയം

തൊണ്ടു ചീയുമ്പോൾ