Sunday, April 5, 2015

ഉയിർപ്പ്

ഞാനൊന്നുയിർക്കട്ടെ  വായനക്കാരന്റെ
വാരുറ്റ കണ്ണിലേയ്ക്കല്പ നേരം..
ഞാനുയിർക്കട്ടിനി ഞായർ പുലരുന്നു
ഞാറ്റുവേലക്കാലമെത്തിടുന്നൂ ...

ഒറ്റിയില്ലാരു,മെന്നാകിലും ചിന്തകൾ
ചുറ്റിലും കൂടി, മുറുക്കിടുംപോൾ ,
ഒട്ടും മടിയാതെഴുത്താണി  കൊണ്ടെന്റെ
മുട്ടുകൾ മുത്തി വരഞ്ഞിടട്ടെ ..
മുത്തുകളെന്തെന്തടരുന്നു! ചെമ്പനീ-
രത്തർ കണക്കിതണിഞ്ഞിടട്ടെ ..
കുഞ്ഞിചിറകൊച്ച കേട്ടപോൽ! അക്ഷര -
ചോപ്പിലൂടോരോ മുറിവിലൂടെ..
ബോധം മയങ്ങി മറഞ്ഞുപോകുന്നു, നിർ -
ബാധം തറഞ്ഞി,ട്ടുയിർക്കയാമോ!
എന്തുമാവട്ടെ,യാ കണ്ണിൽ നിലാവിന്റെ-
യഞ്ജനക്കൂട്ടു ഞാൻ കണ്ടു പോയി !
കത്തും വെയിൽച്ചില്ല മൊത്തം കുളിർക്കുന്ന
പുത്തൻ മഴക്കൂട്ടു കണ്ടുപോയി !

സ്വര്ഗ്ഗ വാതിൽപോൽ,  നിറഞ്ഞനീൾ പീലികൾ
സർഗ്ഗ ചൈതന്യം തിരഞ്ഞിടുമ്പോൾ
ഞാനുയിർക്കട്ടിനി വായനക്കാരന്റെ
വാരുറ്റ കണ്ണിലേയ്ക്കല്പ നേരം..
----------------------------   

9 comments:

 1. ശ്രീജയൊക്കെ എവിടെ പോയ്‌മറഞ്ഞുവെന്ന് ഞാന്‍ ഇടയ്ക്കൊക്കെ ആലോചിക്കാറുണ്ടായിരുന്നു. വീണ്ടും കണ്ടതില്‍ സന്തോഷം

  ReplyDelete
  Replies
  1. ശരിയാണ്..ഒരുപാടു നാൾ ആയി ..സമയം പറന്നു പോയി...ഇപ്പോഴും വായിക്കാനെത്തിയപ്പോൾ വളരെ വളരെ സന്തോഷം.. നന്ദി..

   Delete
 2. നല്ല കവിത


  ശുഭാശംസകൾ.....

  ReplyDelete
 3. എന്തുമാവട്ടെ,യാ കണ്ണിൽ നിലാവിന്റെ-
  യഞ്ജനക്കൂട്ടു ഞാൻ കണ്ടു പോയി !

  ReplyDelete
 4. എന്തുമാവട്ടെ,യാ കണ്ണിൽ നിലാവിന്റെ-
  യഞ്ജനക്കൂട്ടു ഞാൻ കണ്ടു പോയി !

  ReplyDelete
 5. ഞാനുയിർക്കട്ടിനി വായനക്കാരന്റെ
  വാരുറ്റ കണ്ണിലേയ്ക്കല്പ നേരം..

  എനിക്കും പറയേണ്ടി വരും എന്ന് തോന്നുന്നു.. വീണ്ടുമൊരു ഉയിര്‍ത്തെഴുന്നെല്‍പ്പ്.

  ReplyDelete
  Replies
  1. സ്വാഗതം കുഞ്ഞുറുമ്പേ...ഉയിർക്കുവാനൊരു ആശംസയും...:)

   Delete

പുതുവത്സരാശംസകൾ 2018

നന്മ നിറഞ്ഞ പുതുവത്സരാശംസകൾ! പ്രാർത്ഥനയോടെ. (കഴിഞ്ഞ കൊല്ലം കിട്ടിയതൊക്കെ വരവുവച്ചു നന്ദിപൂർവ്വം പുതുക്കിയിട്ടുണ്ട് ). ...