കണിയുരുളി
-----------------
ഒരു കൊന്നപ്പൂവെനിക്കു കടം തരുമോ കാറ്റേ
കനവിന്റെയുമ്മറത്തു കണിയൊരുക്കാന്‍
ഒരു വെള്ളിത്തുട്ടെറിഞ്ഞു തരു, മുകിലേ,യെന്റെ-
ചെറുചെല്ലക്കൂട്ടിനുള്ളില്‍ കരുതിവയ്കാന്‍
വരിനെല്ലിന് കതിരുമായ് വരൂ കിളിയേ നമു-
ക്കൊരുമിച്ചു കൊഞ്ചിക്കൊഞ്ചിപ്പറന്നു പോകാം
അകലെയെങ്ങാനുമൊരു കണിവെള്ളരി,യാരു-
മറിയാതെ കാത്തുകായ്ച്ചു കിടക്കുന്നുണ്ടാം
നറുതേന്‍വരിക്കപ്ലാവാ,ക്കിളിച്ചുണ്ടനും മനം-
നിറയുന്ന മധുരത്താല്‍ പൊതിഞ്ഞിട്ടുണ്ടാം
വരുമെന്നു തിട്ടം നിനച്ചിരിക്കുന്നപോല്‍ കാവില്‍-
കുരുക്കുത്തിമുല്ലപ്പൂക്കള്‍ വിടർന്നിട്ടുണ്ടാം
കുറിയവാല്‍ക്കണ്ണാടിയിലൊളിച്ചിരിക്കും കൊച്ചു-
കുറുമ്പത്തി പലവട്ടം വിളിച്ചിരിക്കാം
ചുളിവീണകയ്യാല്‍ കാറ്റും തടുത്തീറനാം രാവില്‍
തെളിദീപമെരിച്ചാരോ ജപിക്കയാവാം
കാല്‍പൊന്നിന്‍ തിളക്കവും കസവുമേകാന്‍ കാലം
നൂല് ചരടില്‍ കൊളുത്തി വലിക്കും നേരം
മനസ്സിന്റെ നിലവറയിലടിയിലെങ്ങോ പൊടി-
പിടിച്ചൊരു കണിയുരുളി തുടിച്ച നേരം
ഇടറാതെ വീണ്ടുമെങ്ങനുയര്‍ന്നു കണ്ണാ നിന്റെ
ഇടയ സംഗീതം കനവിടമുറിക്കാന്‍
ഇടറാതെ വീണ്ടുമെന്തിനുയര്‍ന്നു കണ്ണാ നിന്റെ
ഇടയ സംഗീതം കനവിടമുറിക്കാന്‍!
"ഒരു കൊന്നപ്പൂവെനിക്കു കടം തരുമോ കാറ്റേ
ReplyDeleteകനവിന്റെയുമ്മറത്തു കണിയൊരുക്കാന്‍..."
കടം കൊണ്ടു കണിവയ്കാനൊരുങ്ങിടേണ്ട പൂവേ
കണി നിന്റെ കണ്ണിലുണ്ടു ! കവിതയായി...!!
വായിച്ചു..വളരെ നന്നായിട്ടുണ്ട് വരികൾ..
ReplyDelete... ഇതിന് നീരാജനം എന്ന് പേരു കൊടുത്തതെന്തേ? അതിന്റെ അർത്ഥമെന്താണ്?... നീരാഞ്ജനം എന്നാണോ ഉദ്ദേശിച്ചത്?... നീരാജനത്തിനു പ്രത്യേക അർത്ഥമുണ്ടോ?
@മാനവധ്വനി,
ReplyDeleteബ്ലോഗിന് ഒരു പേര് ആലോചിച്ചപ്പോള്‍ അച്ഛന് പറഞ്ഞ പേരുകളില്‍ ഒന്നാണ് 'നീരാജനം'.
പുതിയ ഒരു വാക്ക് കേള്‍ക്കുന്ന കൌതുകത്തില്‍ ഞാനും ഇതിന്റെ അര്‍ഥം അന്വേഷിച്ചു.
'നീരാഞ്ജനം' എന്നതിന്റെ ശരിയായ പ്രയോഗം 'നീരാജനം' ആണെന്ന് അറിഞ്ഞു.
വിളക്കും പൂവും മറ്റും കൊണ്ട് ദേവശക്തികള്ക്കു മുന്നില്‍ നടത്തുന്ന ഉഴിച്ചില്‍, ഒരു അരാധന ആണ് നീരാജനം.
കണ്ണുകളും മനസ്സും കൊണ്ട് (അഥവാ നേര്‍ക്കാഴ്ചയും ഭാവനയും കൊണ്ട് ) അക്ഷരങ്ങളെ ഉണര്‍ത്തുന്ന ഒരു ആരാധന പോലെ തോന്നി ഈ എഴുത്തും.
----------------------
കുറിപ്പുകള്‍ക്ക് നന്ദി.സന്തോഷം.
ഷാജി മാഷിന്റെ വരികള്‍ക്കും.
sreeja,
ReplyDeleteyour thoughts and lines were good.
i want to share more. will send later
ajit namboothiri
നന്ദി.സന്തോഷം
ReplyDeleteഇനി ഓരോ കവിതയും ഇഷ്ടപ്പെട്ടൂന്നൊന്നും പറഞ്ഞ് കമന്റിടാന്‍ വയ്യ. മൊത്തത്തില്‍ ഇഷ്ടമായിരിക്കുന്നു. എല്ലാം വായിക്കുകയാണ്.
ReplyDeleteഎല്ലാം വായിച്ചതിനു മൊത്തത്തില്‍ ഒരു വലിയ നമസ്കാരം. സന്തോഷം.
Delete