അനന്തന്റെ പുറത്താരോ മയങ്ങുന്നു മാലോകരീ
യനന്തമാം നിധി കണ്ടു ഭ്രമിച്ചിടുമ്പോള്‍
അവില്‍പ്പൊതി മറച്ചും കൊണ്ടനവധി കുചേലന്മാ-
രടുക്കുന്നൂ പുരിയാകെ നിറഞ്ഞിടുന്നൂ
പടിക്കല്‍ സര്‍വ്വവും വച്ചു ഭരിച്ച ലോകരും ചൊല്ലി
പടിപ്പുരതുറന്നിനി മടങ്ങിടട്ടെ
കണക്കെടുപ്പനന്തമായ് തുടരുന്നൂ വിധിയ്ക്കായി
കളിയ്ക്കുന്ന കരങ്ങളും കുഴഞ്ഞ നേരം
നിലവറയെടുത്തിട്ടെന്‍ ഭഗവാനെ തന്നിടാമോ നനുത്ത
നന്മൊഴിയൊട്ടൊട്ടിടറി വീണൂ
അനന്തന്റെ പുറത്താരോ ചിരിയ്ക്കുന്നൂ തുളസിയൊ-
ന്നടരുന്നൂ പദതാരില്‍ പതിച്ചിടുന്നൂ
നിലവറയെടുത്തിട്ടെന്‍ ഭഗവാനെ തന്നിടാമോ നനുത്ത
ReplyDeleteനന്മൊഴിയൊട്ടൊട്ടിടറി വീണൂ
ഇതുകേട്ടൊന്നനന്തനോ മിഴിതുടച്ചരക്ഷണം ഇരുട്ടിലീ-
യിഴകളില്‍ തടവിടുന്നൂ?
:)...നന്ദി.
Deleteങാഹാ, അനന്തന്റെ നിധി കണ്ടിട്ടാണല്ലേ....!!!
ReplyDeleteനിധിപ്പുരകൾ ഉറങ്ങട്ടെ. :)
Delete"നിലവറയെടുത്തിട്ടെന്‍ ഭഗവാനെ തന്നിടാമോ"
ReplyDeleteമനസ്സിൽ ശാന്തി നിറക്കാൻ അമ്പലനടയിൽ എത്തുന്ന ഭക്തരെ കൊള്ളക്കാരെ നോക്കുന്നത് പോലെ സംശയ ദൃഷ്ടിയോടെ നോക്കുന്ന തോക്കേന്തിയ കാവൽക്കാരെ കണ്ടപ്പോൾ ഇതേ വികാരമായിരുന്നു എൻറെ ഉള്ളിലും ഉണ്ടായത്.
:)
Deleteവായനക്കും വരികള്ക്കുമെല്ലാം നന്ദി.