Tuesday, July 5, 2011

തുളസി


അനന്തന്‍റെ പുറത്താരോ മയങ്ങുന്നു മാലോകരീ
യനന്തമാം നിധി കണ്ടു ഭ്രമിച്ചിടുമ്പോള്‍

അവില്‍പ്പൊതി മറച്ചും കൊണ്ടനവധി കുചേലന്മാ-
രടുക്കുന്നൂ പുരിയാകെ നിറഞ്ഞിടുന്നൂ

പടിക്കല്‍ സര്‍വ്വവും വച്ചു ഭരിച്ച ലോകരും ചൊല്ലി
പടിപ്പുരതുറന്നിനി മടങ്ങിടട്ടെ

കണക്കെടുപ്പനന്തമായ്‌ തുടരുന്നൂ വിധിയ്ക്കായി
കളിയ്ക്കുന്ന കരങ്ങളും കുഴഞ്ഞ നേരം

നിലവറയെടുത്തിട്ടെന്‍ ഭഗവാനെ തന്നിടാമോ നനുത്ത
നന്മൊഴിയൊട്ടൊട്ടിടറി  വീണൂ

അനന്തന്‍റെ  പുറത്താരോ ചിരിയ്ക്കുന്നൂ തുളസിയൊ-
ന്നടരുന്നൂ പദതാരില്‍ പതിച്ചിടുന്നൂ

6 comments:

  1. നിലവറയെടുത്തിട്ടെന്‍ ഭഗവാനെ തന്നിടാമോ നനുത്ത
    നന്മൊഴിയൊട്ടൊട്ടിടറി വീണൂ


    ഇതുകേട്ടൊന്നനന്തനോ മിഴിതുടച്ചരക്ഷണം ഇരുട്ടിലീ-
    യിഴകളില്‍ തടവിടുന്നൂ?

    ReplyDelete
  2. ങാഹാ, അനന്തന്റെ നിധി കണ്ടിട്ടാണല്ലേ....!!!

    ReplyDelete
  3. "നിലവറയെടുത്തിട്ടെന്‍ ഭഗവാനെ തന്നിടാമോ"

    മനസ്സിൽ ശാന്തി നിറക്കാൻ അമ്പലനടയിൽ എത്തുന്ന ഭക്തരെ കൊള്ളക്കാരെ നോക്കുന്നത് പോലെ സംശയ ദൃഷ്ടിയോടെ നോക്കുന്ന തോക്കേന്തിയ കാവൽക്കാരെ കണ്ടപ്പോൾ ഇതേ വികാരമായിരുന്നു എൻറെ ഉള്ളിലും ഉണ്ടായത്.

    ReplyDelete
    Replies
    1. :)

      വായനക്കും വരികള്ക്കുമെല്ലാം നന്ദി.

      Delete

മഴ ...

മഴ പൊഴിയുകയാണീ വഴിയി - ലിലത്താളത്തിലിടയ്ക്കിടെയിങ്ങനെ ഇഴയിട്ടു പിണഞ്ഞൊരു ചിന്തക- ളൊരു വേളയുടഞ്ഞൊഴിയും , ചെറു - കലഹം , പൊടി പടലവുമാധിയു ...