മുല്ലപ്പെരിയാര്‍


ഒരുപാട് മഴക്കാലത്ത്‌ വേണ്ടെന്നു വച്ച കവിത അറിയാതെ ഞാനെഴുതിപ്പോയത്‌ ഈ തുലാമാസത്തിലാണ്.
അതും കഴിഞ്ഞാണ് ഭൂമി ആളെ കുലുക്കി ഉണര്‍ത്തിയത്.
ചെറിയ ഡാമുകള്‍ പൊട്ടിച്ചു മുഖം കഴുകിച്ചത്.
എന്നിട്ടും നിങ്ങള്‍ ഏതു അന്സ്തെഷ്യയുടെ മയക്കത്തിലാണ്?
എനിക്ക് കൂടി തരുമോ ആ മയക്കു മരുന്ന്?
മരിച്ചാലും മരിക്കാത്ത മയക്കത്തിനെ കുറിച്ച്  ഒരു കവിത കൂടി എഴുതിയിട്ട് വേണം വേദനിക്കാതെ മരിക്കാന്‍....................
--------------------------------------------------------------

മാനമാകെയിരുണ്ടു തുടങ്ങീ
കോളുകാണ്കെ കടല് നടുങ്ങീ 
തടകവിഞ്ഞൊരു നീരിതുകൂടി 
മടിയെഴാതെ മുകര്‍ന്നു മയങ്ങൂ 

കഥകളാടിയരങ്ങു തകര്‍ത്തോര്‍ 
പഥികരെന്‍ മിഴി പാതിയടയ്ക്കെ,
അകമലിഞ്ഞുറവാര്‍ന്നൊരു ചുടുനീര്‍
പലവഴിക്ക് പകുത്തു മടങ്ങീ 

മഴ കുഴഞ്ഞു പൊഴിഞ്ഞൊഴിയുമ്പോള്‍ 
പുഴ കരഞ്ഞു തളര്ന്നുയരുമ്പോള്‍ 
കനലടിഞ്ഞു കറുത്ത മനസ്സിന്‍  
കഠിന ദുഃഖമറിഞ്ഞവരുണ്ടോ? 
പതറുവാനരുതാതെ സഹിച്ചും 
പരിഭവം പറയാതെ മറച്ചും 
പടുദിനങ്ങള്‍ യുഗങ്ങളനേകം! 
ചൊടിയൊടുങ്ങിയുടഞ്ഞുയിരാകെ. 

ഇനി നിലാവിന്‍ കുഞ്ഞല നെയ്തും 
ഇമ തലോടും മഞ്ഞിലലിഞ്ഞും   
തനിയെ പാടും പാലരുവികളില്‍
മനമുലാവും മാധവമെത്തും 
ദിനമുദിച്ചു വരും വരെ, നീയെന്‍  
മരണമേ വഴി മാറി നടക്കൂ .

മലകളേ തടയായ്കിനി മഴതന്‍ 
മധുര നീര് മറക്കുക നിങ്ങള്‍ 
കരപുടങ്ങള്‍ വിതൃക്കുക മുകിലിനെ 
വരവിലേ വഴിമാറ്റുക കാറ്റേ
ഭയമുറങ്ങും താഴ്വര തോറും 
തരള ബാല്യസുമങ്ങള്‍ ചിരിയ്ക്കെ  
മമ ചിലങ്കകിലുങ്ങിയുതിര്‍ന്നോ? 
മണി മുഴക്കമിതാരു തടുക്കും ?

മല നിറഞ്ഞു വസിക്കണതാരോ 
മനമറിഞ്ഞു വരം തരുവായോ
പ്രളയമാവുക വയ്യടിവേരുകള്‍
കടപുഴക്കിയൊടുക്കുക വയ്യേ  
ചുവടടര്ന്നു പതിക്കരുതനിശം  
കഴലു വേദന തിന്നമരട്ടേ.

കവിതയൂറി മുനിഞ്ഞു വിളങ്ങും 
തിരി തുലാമഴയില്‍ കുതിരരുതേ.

Comments

 1. നല്ല കവിതയണല്ലോ ശ്രീജ ആശംസകള്‍

  എന്റെ പോസ്റ്റ്‌ ഫേസ് ബുക്കില്‍ ഇടുന്നു എന്നറിഞ്ഞതില്‍ സന്തോഷം
  ഇടക്കൊക്കെ എന്റെ മറ്റു ബ്ലോഗുകളും സന്ദര്‍ശിക്കൂ

  ഞാന്‍ പുണ്യവാളന്‍

  കേള്‍ക്കാത്ത ശബ്ദം

  ReplyDelete
 2. മഴക്കാലം തുടങ്ങിയപ്പോള്‍ എഴുതിപ്പോയതാണ് ഈ ദു:സ്വപ്നത്തെ കുറിച്ച്. ഇപ്പോള്‍ തോന്നുന്നത്
  http://oridathorikkal.blogspot.com/ ല്‍ ഉണ്ട്.
  ------

  പുണ്യവാളന്‍റെ എഴുത്ത് വളരെ ഇഷ്ടമായി. വായിച്ചുകൊണ്ടിരിയ്ക്കുന്നു.

  ReplyDelete
 3. nannayittundu......... PLS VISIT MY BLOG AND SUPPORT A SERIOUS ISSUE.............

  ReplyDelete
 4. ശ്രീജ ചേച്ചിയെ മുല്ലപ്പെരിയാര്‍ വേണ്ടും എഴുത്തി കഴിഞ്ഞപ്പോ ഒരു പൂതി അല്ലെ കഴിഞ്ഞത് പോലെ ഇതും ഫേസ് ബുക്കില്‍ കൊടുത്തിരുന്നെങ്കില്‍ എത്ര നന്നായെന്നെ എന്ന് ഹ ഹ വരുമോ ആ വഴി പുണ്യാളന്‍ കാത്തിരിക്കുന്നു

  മനസിലാക്കുന്നതും മനസിലാക്കാത്തതും

  ReplyDelete
 5. കവിതയൂറി മുനിഞ്ഞു വിളങ്ങും
  തിരി തുലാമഴയില്‍ കുതിരരുതേ.

  ഈ വരികളുടെ ഭംഗി ഭ്രമിപ്പിച്ചു.
  നന്ദി.

  ReplyDelete
 6. നാലാം ക്ലാസ്‌ കുട്ടിയുടെ കവിതപോലുണ്ട്

  ReplyDelete
 7. നന്ദി Biju P Nadumuttam ...മൂന്ന് ക്ലാസ്‌ പാസ്സാക്കിയല്ലോ. സന്തോഷം.

  ReplyDelete
 8. നാലാം ക്ലാസ്? ഇല്ലയില്ല ഇത് ഒന്നാം ക്ലാസ്

  ReplyDelete

Post a Comment

Popular posts from this blog

മുക്തകങ്ങള്‍ - വെറുതെ

വീനസിൻ ദേവാലയം

തൊണ്ടു ചീയുമ്പോൾ